കുടിശിക തീർക്കാതെ മരുന്നു തരില്ലെന്ന് കമ്പനികൾ

medicine-tablet
SHARE

കോഴിക്കോട്∙ കോടിക്കണക്കിനു രൂപയുടെ കുടിശിക തീർക്കാതെ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്‌സിഎൽ) മരുന്നു നൽകാനാവില്ലെന്നു കമ്പനികൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കു മരുന്നു വിതരണം ചെയ്യേണ്ട കെഎംഎസ്‌സിഎൽ ഏപ്രിലിൽ തുടങ്ങേണ്ടിയിരുന്ന, 409 ഇനം അവശ്യമരുന്നുകളുടെയും 149 വിദഗ്ധ ഔഷധങ്ങളുടെയും സംഭരണം ഇതോടെ ആശങ്കയിലായി.

അവശ്യമരുന്ന് ഇനത്തിൽ 313 കോടി രൂപയും, കാരുണ്യ ഫാർമസിയിൽ നിന്നു 151 കോടിയും ഉൾപ്പെടെ 464 കോടി രൂപയുടെ കുടിശിക തീർക്കുകയോ ധാരണയിലെത്തുകയോ ചെയ്യാതെ കമ്പനികളുമായി കരാറിൽ ഏർപ്പെടാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണു കോർപറേഷൻ. രണ്ടു ദിവസം മുൻപു ചുമതലയേറ്റ എംഡി കെ.ജീവൻ ബാബുവിന്റെ ചുമലിലാണ് ഈ ഭാരം.

കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായി കലണ്ടർ വർഷത്തിൽ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഏപ്രിലിൽ മരുന്നു വിതരണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒക്ടോബറിൽ ടെൻഡർ പ്രസിദ്ധീകരിച്ച്, ജനുവരിയിൽ അന്തിമമാക്കുകയും ചെയ്തു.

കമ്പനികൾക്ക് താൽപര്യക്കത്ത് നൽകൽ, വിതരണ കരാർ ഒപ്പിടൽ, 3% നിരതദ്രവ്യം സ്വീകരിക്കൽ, മരുന്നു വിതരണത്തിനുള്ള ഓർഡർ നൽകൽ എന്നീ നടപടികൾക്കു ശേഷമാണു വിതരണത്തിനു തീയതികൾ നിശ്ചയിക്കുന്നത്. എന്നാൽ ഇത്തവണ കമ്പനികൾക്കു കത്തു നൽകിയതിനു പിന്നാലെ മരുന്നു വിതരണത്തിന് ഓർഡർ നൽകുകയായിരുന്നു. ഇത് അംഗീകരിക്കാൻ പറ്റില്ലെന്നു കമ്പനികൾ കോർപറേഷനു കത്തെഴുതി.

English Summary: Companies will not give medicines without paying arrear 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA