തെറ്റുതിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഎം

mv-govindan
എം.വി.ഗോവിന്ദൻ
SHARE

തിരുവനന്തപുരം ∙ സിപിഎമ്മിൽ തെറ്റുതിരുത്തൽ ശക്തമായി നടക്കുകയാണെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തെറ്റായ പ്രവണതകൾ വച്ചു പൊറുപ്പിക്കില്ല. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടനാ കടമകൾ സംബന്ധിച്ച രേഖ തയാറാക്കിയിരുന്നു. അതു നടപ്പാക്കുന്നതിന്റെ പരിശോധന സംസ്ഥാന കമ്മിറ്റി നടത്തി. ജാഥയുടെ സംഘാടനത്തിൽ ഒരിടത്തും വീഴ്ച ഉണ്ടായിട്ടില്ല. ഓരോ സ്വീകരണവും ഒന്നിനൊന്ന് മെച്ചമായിരുന്നു. ജാഥ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അവലോകനം നടത്തിയിട്ടുണ്ട്. ഗോവിന്ദന്റെ ജാഥ എന്നാണ് ഒരു പത്രം അതിനെ വിശേഷിപ്പിച്ചത്. അതു പാർട്ടി നടത്തിയ ജാഥയാണ്.

മാർച്ച് 31 ആയിരുന്ന ഇന്നലെ ട്രഷറി പൂട്ടുമെന്നു പ്രചരിപ്പിച്ചവർ എവിടെപ്പോയെന്ന് ഗോവിന്ദൻ ചോദിച്ചു. മികച്ച ധനകാര്യ മാനേജ്മെന്റാണ് നടന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സിപിഎം വനിതാ നേതാക്കൾക്കെതിരെ നടത്തിയത് ഫ്യൂഡൽ ജീർണത നിറഞ്ഞ പ്രതികരണമാണ്.

സിപിഎമ്മിന്റെ നേതൃത്വത്തിൽ മേയ് 2 മുതൽ 14 വരെ കേരളമാകെ ശുചിത്വ യജ്ഞം നടത്തും. ഏപ്രിൽ 12 മുതൽ 14 വരെ വിഷരഹിത പച്ചക്കറിച്ചന്ത സംഘടിപ്പിക്കും. വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 24ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ദേശീയ സെമിനാർ സംഘടിപ്പിക്കും. ജില്ലാ പഠനകേന്ദ്രങ്ങൾ വിവിധ നവോത്ഥാന കേന്ദ്രങ്ങളിൽ സമാനമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary : No compromise to correction says CPM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS