ഇപിക്കെതിരെയുളള പരാതി ഉപേക്ഷിച്ചെന്ന സൂചന നൽകി സിപിഎം

ep-jayarajan
ഇ.പി.ജയരാജൻ (Screengrab: Manorama News)
SHARE

തിരുവനന്തപുരം ∙ കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ തുടർനടപടി നീക്കം ഉപേക്ഷിച്ചെന്ന സൂചന നൽകി സിപിഎം. സംസ്ഥാന കമ്മിറ്റിക്കു ശേഷമുള്ള വാ‍ർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യം ഉയർന്നപ്പോൾ ‘ഒരു ആക്ഷേപവും ഇല്ല ഒരു തീരുമാനവും ഇല്ല’ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ പരാതി ഉന്നയിച്ച കാര്യം ഇ.പി.ജയരാജൻ സ്ഥിരീകരിച്ചല്ലോ എന്ന ചോദ്യത്തിനു മറുപടിയായി അത് അദ്ദേഹത്തോടു ചോദിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. 

മൂന്നു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിലും ഇതു സംബന്ധിച്ച ചർച്ചകൾ ഉണ്ടായില്ല. ഇ.പി.ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുളള കണ്ണൂരിലെ ആയുർവേദ റിസോർട്ട് നിർമാണത്തിനു പിന്നിൽ അനധികൃത സ്വത്ത് സമ്പാദനം നടന്നതായി പി.ജയരാജൻ ആരോപണം ഉന്നയിച്ചതു വൻ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.

English Summary: CPM to stay back from complaint against E.P. Jayarajan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA