ADVERTISEMENT

കോട്ടയം ∙ ‘ജോലിയെടുത്താൽ ശമ്പളം കിട്ടണം, ഇല്ലെങ്കിൽ ഇനിയും പ്രതിഷേധിക്കും’ – കെഎസ്ആർടിസി കണ്ടക്ടർ അഖില എസ്.നായരുടേതാണു വാക്കുകൾ. ‘ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു കഴിഞ്ഞദിവസമാണ് അഖിലയെ വൈക്കം ഡിപ്പോയിൽനിന്നു പാലായിലേക്കു സ്ഥലംമാറ്റിയത്. പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസി നിലപാട്. ജനുവരി 11ന് ആണ് ഇവർ പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്.

‘2022 ഡിസംബറിലെ ശമ്പളം കിട്ടാതെ വന്നതോടെ വീട്ടുകാര്യങ്ങൾ തകിടംമറിഞ്ഞു. ഭർത്താവ് ശെൽവരാജ് ക്ഷേത്രങ്ങളിലെ സപ്താഹ ആചാര്യനാണ്. സ്ഥിരവരുമാനമില്ല. എന്റെ ശമ്പളം കൊണ്ടാണു കുടുംബം കഴിയുന്നത്. വീട്ടുചെലവുകളും വായ്പകളുടെ തിരിച്ചടവുമുണ്ട്. മകന്റെ കാര്യങ്ങളും നോക്കണം. സർവീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയുമാണു പ്രതിഷേധിച്ചത്. ഞാൻ ബസിനു കല്ലെറിയുകയോ യാത്രക്കാർക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ’ – ടിവി പുരം സ്വദേശിയായ അഖില പറഞ്ഞു.

വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയാണു പാലാ ഡിപ്പോ. പുലർച്ചെയുള്ള ഡ്യൂട്ടിയാണെങ്കിൽ തലേന്നു വൈകിട്ടുതന്നെ പോകണം. താമസിച്ചാൽ വീട്ടിലെത്താനും കഴിയില്ല. വൈക്കത്തുള്ളതുപോലെ പാലായിൽ സ്ത്രീകൾക്കു വിശ്രമമുറിയില്ലെന്നും അഖില പറഞ്ഞു.

എംഎസ്‌സിയും ബിഎഡുമുള്ള അഖില 13 വർഷമായി കെഎസ്ആർടിസി ജീവനക്കാരിയാണ്. കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോൾ വിഷു ദിവസം വൈക്കം ഡിപ്പോയിൽ നിരാഹാരസമരം നടത്തിയിരുന്നു.

English Summary: KSRTC conductor Akhila S Nair protest against not giving salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com