മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക്; ഭാര്യാമാതാവിനെ തലയ്ക്കടിച്ചു കൊന്നു; യുവാവിനായി തിരച്ചിൽ

rajamma
കൊല്ലപ്പെട്ട രാജമ്മ
SHARE

ചെറുതോണി ∙ മുരിക്കാശേരിക്കു സമീപം വാത്തിക്കുടിയിൽ യുവാവ് ഭാര്യാമാതാവിനെ കോടാലികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (60) ആണു മരിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഭാസ്കരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു 4നു വാത്തിക്കുടിയിൽ ഭാസ്കരന്റെ വീട്ടിലാണു സംഭവം.

സംഭവത്തിനുശേഷം കടന്നുകളഞ്ഞ പണിക്കൻകുടി കുന്നുംപുറത്ത് സുധീഷിനായി (36) തിരച്ചിൽ ഊർജിതമാക്കിയെന്നു മുരിക്കാശേരി പൊലീസ് പറഞ്ഞു. ഭാസ്കരന്റെ മൂത്ത മകൾ രജിതയുടെ ഭർത്താവാണു സുധീഷ്. സ്വകാര്യ ആശുപത്രിയിൽ നഴ്സാണു രജിത. ഇന്നലെ മദ്യപിച്ചെത്തിയ സുധീഷ് രജിതയുമായി വഴക്കുണ്ടാക്കി. ഇതു ചോദ്യം ചെയ്ത ഭാസ്കരനെ തലയ്ക്കടിച്ചു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണു രാജമ്മയെ ആക്രമിച്ചത്.

English Summary: 68 Year Old Lady Murdered in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA