ADVERTISEMENT

കളമശേരി ∙ സിറ്റി ഗ്യാസ് വിതരണ സ്റ്റേഷനിലെ അറ്റകുറ്റപ്പണിക്കിടെ രാസവസ്തുവിന്റെ രൂക്ഷ ഗന്ധം വ്യാപിച്ചത് ഒരു രാവും പകലും ജനങ്ങളെ കടുത്ത ആശങ്കയിലാക്കി. കിൻഫ്ര പാർക്കിനു സമീപം ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ സിറ്റി ഗേറ്റ് സ്റ്റേഷനിൽ (സിജിഎസ്) നിന്നാണു രൂക്ഷ ഗന്ധം പടർന്നത്. ഇവിടെയാണു സിറ്റി ഗ്യാസിന്റെ വിതരണം നിയന്ത്രിക്കുന്നത്.

തുളച്ചുകയറുന്ന ദുർഗന്ധം വാതക ചോർച്ച മൂലമാണെന്നായിരുന്നു നാട്ടുകാരുടെ ആശങ്ക. തീക്ഷ്ണഗന്ധം ശ്വസിച്ച മിക്കവർക്കും അസ്വസ്ഥതകളുണ്ടായി. പാചക ആവശ്യത്തിനുള്ള വാതകത്തിനു ഗന്ധം നൽകുന്ന ടെർഷ്യറി ബ്യൂട്ടൈൽ മെർക്കാപ്റ്റൻ എന്ന രാസവസ്തുവിൽ നിന്നാണു രൂക്ഷ ഗന്ധമുണ്ടായതെന്നും വാതകച്ചോർച്ചയില്ലെന്നും അദാനി ഗ്യാസ് ഉദ്യോഗസ്ഥർ പറയുന്നു. 

English Summary: Chemical leak in Adani Company's gas pipeline at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com