ADVERTISEMENT

കോഴിക്കോട്∙ തുറമുഖ വകുപ്പിനു കീഴിലെ കടൽത്തീര കെട്ടിടത്തിൽ നിർമാണത്തിനുള്ള അനുമതി നേടിയെടുത്തത് തീരദേശ പരിപാലന അതോറിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തൽ. കടലിൽനിന്ന് 15 മീറ്റർ മാത്രം അകലെയുള്ള സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാൻ തീരദേശ നിയമപ്രകാരം അനുമതി ലഭിക്കില്ലെന്നു വ്യക്തമായതിനാലാണ് വസ്തുതകൾ മറച്ചുവച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

സ്പീക്കർ എ.എൻ.ഷംസീറിന്റെ സഹോദരൻ എ.എൻ.ഷാഹിറിനു പങ്കാളിത്തമുള്ള സ്ഥാപനമാണ് അനധികൃത നിർമാണം നടത്തിയത്. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയുടെ അടിസ്ഥാനത്തിൽ നിർമാണം ക്രമപ്പെടുത്തി നൽകിയതിൽ കോർപറേഷന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായെന്നും ഓഡിറ്റ് വകുപ്പ് കണ്ടെത്തി.

‘നിലവിലുള്ള കെട്ടിടത്തിൽ നിർമാണം നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ അയയ്ക്കുന്നു’ എന്നാണു കോർപറേഷൻ സെക്രട്ടറി 25.10.22നു തീരദേശ പരിപാലന അതോറിറ്റിക്കു നൽകിയ അപേക്ഷയിൽ പറഞ്ഞത്. അനുമതിയില്ലാതെ നിർമിച്ച കെട്ടിടത്തിന്റെ നിർമാണം ക്രമപ്പെടുത്തി, പെർമിറ്റ് അനുവദിക്കുന്നതിനാണ് അപേക്ഷ എന്ന വിവരം മറച്ചുവച്ചു.

സെക്രട്ടറി ലഭ്യമാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് നൽകുന്നതെന്നു അതോറിറ്റി നൽകിയ അനുമതിയിൽ വ്യക്തമാക്കുന്നുണ്ട്. അപൂർണവും വസ്തുതകൾ മറച്ചുവച്ചതുമായ ഒരു റിപ്പോർട്ട് ആശ്രയിച്ച്  പെർമിറ്റ് അനുവദിച്ചത് കോർപറേഷന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

English Summary: Illegal building on seashore Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com