ADVERTISEMENT

തിരുവനന്തപുരം ∙ ആയുഷ് വകുപ്പ് സ്പെഷൽ സെക്രട്ടറി കേശവേന്ദ്ര കുമാറിനെ ധന വിനിയോഗ സ്പെഷൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യത്തിനു നഗരകാര്യ ഡയറക്ടറുടെ പൂർണ അധികച്ചുമതല നൽകി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ സ്നേഹിൽകുമാർ സിങ്ങിനു കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ അധികച്ചുമതല നൽകിയിട്ടുണ്ട്. തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ ശിഖാ സുരേന്ദ്രനെ കെടിഡിസി മാനേജിങ് ഡയറക്ടറായി നിയമിച്ചു. കെ.സുധീറാണു കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഡയറക്ടർ.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായി എ.നിസാമുദീനെയും ജല അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടറായി ഡോ.ദിനേശൻ ചെറുവാട്ടിനെയും നിയമിച്ചു. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതലയും ദിനേശന് ഉണ്ടാകും.വ്യവസായ വകുപ്പിൽ പുതിയതായി സൃഷ്ടിച്ച തസ്തികയിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ആനി ജൂല തോമസിനെ നിയമിച്ചു. കൊച്ചി സ്മാർട് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ഷാജി വി.നായരെ നിയമിച്ചു.

English Summary : Keshavendra Kumar Finance Special Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com