ADVERTISEMENT

തിരുവനന്തപുരം ∙ ബില്ലുകളിൽ ഒപ്പിടാത്തതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഗവർണറും വേദിയിലിരിക്കുമ്പോയിരുന്നു വിമർശനം.

‘കേരളത്തെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഒട്ടേറെ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്; എന്നാൽ, ഇവിടെ ബില്ലുകൾ അനുമതി കിട്ടാതെ കിടന്നതും അനിശ്ചിതമായി വൈകിയതും മറക്കാൻ കഴിയില്ല. ഭരണവ്യവസ്ഥയുടെ 3 ശാഖകളെയും ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും വേണ്ട സംവിധാനം ഭരണഘടനയിലുണ്ട്. എന്നാൽ, അത് അവഗണിച്ചുകൊണ്ട് ഒരു ശാഖ മറ്റൊന്നിന്റെ അധികാരപരിധിയിൽ കൈകടത്തുന്നുവെന്ന് ഇപ്പോൾ ആക്ഷേപമുയരുന്നു. ഇത്തരം ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നു നാം ഉറപ്പുവരുത്തണം’ – മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് വെള്ളം നൽകി ഗവർണറുടെ സ്റ്റാഫ്

∙ തൊണ്ടയിടറി പ്രസംഗം നിർത്തിയ മുഖ്യമന്ത്രിക്കു വെള്ളമെത്തിച്ചത് ഗവർണറുടെ സ്റ്റാഫ്. വെള്ളത്തിനു മുഖ്യമന്ത്രി വശത്തേക്കു നോക്കിയതോടെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർ വെള്ളത്തിനോടി. ഫ്ലാസ്കിൽ ചൂടുവെള്ളവുമായി അവർ തിരിച്ചെത്തുംമുൻപ് ഗവർണറുടെ സ്റ്റാഫ് നൽകിയ വെള്ളം കുടിച്ച് മുഖ്യമന്ത്രി പ്രസംഗം തുടർന്നു.  

English Summary : Chief Minister Pinarayi Vijayan's speech slams Governor Arif Muhammad Khan for not signing bills.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com