ADVERTISEMENT

കൊച്ചി∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്ക് ഉദ്യോഗസ്ഥരെ ഒഴിവാക്കി അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യം കോടതി തള്ളി. എന്നാൽ പ്രതിഭാഗം അഭിഭാഷകനു നിയമപ്രകാരം ജയിലിലെത്തി പ്രതിയോടു സംസാരിക്കാമെന്നും കോടതി പറഞ്ഞു. ‌എൻഐഎ ചോദ്യം ചെയ്ത പ്രതിയുടെ അടുത്ത സുഹൃത്തും സ്വന്തം നാട്ടുകാരനുമായ മോനിസിന്റെ പിതാവു കൊച്ചിയിലെ ഹോട്ടൽമുറിയിൽ ആത്മഹത്യ ചെയ്ത സംഭവം പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപെടുത്തി. നോട്ടിസ് നൽകാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും എൻഐഎ ദിവസങ്ങളോളം ചോദ്യം ചെയ്യുന്നതായും പ്രതിഭാഗം ആരോപിച്ചു. കേസന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. 27ന് എൻഐഎ പ്രത്യേക കോടതി മുൻപാകെ പ്രതിയെ ഓൺലൈനായി ഹാജരാക്കും.

English Summary : Kozhikode train fire case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com