ADVERTISEMENT

തിരുവനന്തപുരം ∙ എൻഡോസൾഫാൻ ഇരയായി സെറിബ്രൽ പാൾസിയും എല്ലുവളയുന്ന രോഗവുമായി കിടപ്പിലായ ഷാക്കിറയ്ക്കു വീണ്ടും റേഷൻ ലഭിക്കും. ‘മലയാള മനോരമ’യിൽ ഗോപിനാഥ് മുതുകാട് എഴുതിയ ‘വാടരുത് ഈ പൂക്കൾ’ പരമ്പരയിൽ ഷാക്കിറയുടെ അവസ്ഥ വിവരിച്ചിരുന്നു. ഇതു വായിച്ച മന്ത്രി ജി.ആർ.അനിൽ ഗോപിനാഥ് മുതുകാടിനെ നേരിട്ടുവിളിച്ച് വിവരങ്ങൾ ശേഖരിച്ച് ഷാക്കിറയുടെ പേരിൽ റേഷൻ ലഭിക്കാനുള്ള സൗകര്യം ഉടൻ നൽകാൻ ജില്ലാ സപ്ലൈ ഓഫിസർക്കു നിർദേശം നൽകി. 

കാസർകോട് പൊവ്വൽ മാസ്തിക്കുണ്ട് എം.കെ.ക്വാർട്ടേഴ്സിനു സമീപം നെല്ലിക്കാട് ഷാഫിയുടെ മകൾ ഷാക്കിറ നേരത്തെ റേഷൻ കാർഡിൽ അംഗമായിരുന്നു. കൈകൾ നിവർത്താൻ ബുദ്ധ‍ിമുട്ടായ ഷാക്കിറയുടെ വിരലിൽനിന്ന് ബയോമെട്രിക് അടയാളം ശേഖരിക്കാൻ കഴിയാത്തതിനാൽ ആധാർ കാർഡ് ലഭിച്ചിട്ടില്ല. ആധാർ സീഡിങ് നടത്താത്തവരെ റേഷൻ കാർഡിൽനിന്നു പുറത്താക്കുന്നതിന്റെ ഭാഗമായി ആറു മാസം മുൻപാണ് ഷാക്കിറയുടെ പേര് റേഷൻ കാർഡിനു പുറത്തായത്.

ആധാർ സീഡിങ് നടത്താൻ കഴിയാത്ത, ആരോഗ്യപ്രശ്നങ്ങളുള്ള ഷാക്കിറയ്ക്കു പ്രത്യേക പരിഗണന നൽകി റേഷൻ കാർഡിൽ ഉൾപ്പെടുത്താനുള്ള സൗകര്യം ചെയ്യുമെന്നു മന്ത്രി ജി.ആർ.അനിലിന്റെ ഓഫിസ് അറിയിച്ചു.

English Summary : Endosulfan victim bedridden Shakira with cerebral palsy and osteoporosis gets rations again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com