അമ്മയുടെ സംസ്കാരത്തിന് യുഎസിൽ നിന്നെത്തിയ മകന് അപകടത്തിൽ ദാരുണാന്ത്യം

sajith
സജിത്ത്
SHARE

കുന്നംകുളം ∙ അമ്മയുടെ മരണാനന്തരച്ചടങ്ങിനു ന്യൂയോർക്കിൽ നിന്നെത്തിയ യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം. ആർത്താറ്റ് പനയ്ക്കൽ പരേതരായ വിൽസന്റെയും ബേബിയുടെയും മകൻ സജിത്ത് വിൽസനാണു (42) മരിച്ചത്. സജിത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ വഴിയിരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കോട്ടപ്പടിയിലാണ് അപകടം.

യുഎസിലെ ന്യൂയോർക്കിലെ ആശുപത്രിയിൽ സോഷ്യൽ വർക്കറാണു സജിത്ത്. ഞായറാഴ്ചയാണ് അമ്മ ബേബി മരിച്ചത്. തുടർന്നു സംസ്കാരത്തിനും മരണാനന്തരച്ചടങ്ങുകൾക്കുമായി ചൊവ്വാഴ്ച സജിത്ത് നാട്ടിലെത്തി. ഇന്നലെ രാത്രി സജിത്തിന് ഉറങ്ങാൻ ബുദ്ധിമുട്ടു നേരിട്ടിരുന്നു. എഴുന്നേറ്റ് ഗുരുവായൂർ ഭാഗത്തേക്കു ചായ കുടിക്കാൻ പോയപ്പോഴായിരുന്നു ദുരന്തം.

ഭാര്യ: ഷൈൻ. മക്കൾ: എമ, എമിലി, എയ്ഞ്ചൽ, ഏബൽ.

English Summary: Son who came to attend mother funeral died in accident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA