തൃശൂർ ∙ അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ പുറന്തള്ളപ്പെടുന്ന കാർബണിനെ ആഗിരണം ചെയ്യാനാകരുത് അവികസിത രാജ്യങ്ങളിലെ വനവൽക്കരണമെന്ന് ബെംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രഫ. തേജൽ കനിത്കർ.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വനവൽക്കരണം ആവശ്യം തന്നെ. അതു പക്ഷേ, ചിലരുടെ മാത്രം ഉത്തരവാദിത്തമായി മാറരുത്. ദരിദ്രരാജ്യങ്ങളിലെ വികസനം അതിന്റെ പേരിൽ തടസ്സപ്പെടരുത്. പരിസ്ഥിതി പ്രവർത്തനങ്ങളുടെ പേരിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ പലപ്പോഴും ഏതു രാജ്യത്തെയും ദരിദ്രരെ മാത്രം ബാധിക്കുന്നതായി കാണാറുണ്ട്. കുറച്ചു പേർ തങ്ങളുടെ ഊർജധൂർത്തുമായി മുന്നോട്ടുപോകുകയും ഭൂരിപക്ഷം വരുന്ന മറ്റുള്ളവർ ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണ്– തേജൽ പറഞ്ഞു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേഷ് അധ്യക്ഷത വഹിച്ചു.
English Summary : Development of poor countries not interrupted of forestry says Tejal Kanitkar