പ്രോട്ടോക്കോൾ ഓഫിസറിൽ നിന്ന് ഇഡി തെളിവെടുത്തു

enforcement-directorate-logo
SHARE

കൊച്ചി ∙ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അർഹതയില്ലാത്ത ജീവനക്കാർക്കും നയതന്ത്ര തിരിച്ചറിയൽ കാർഡുകൾ ലഭിച്ച സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാറിന്റെ മൊഴി രേഖപ്പെടുത്തി. 

കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്ര പാഴ്സലുകളിൽ കള്ളക്കടത്തു സ്വർണം ഒളിപ്പിച്ചു കടത്തിയ കേസിന്റെ അന്വേഷണത്തിനിടയിലാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. 

അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസും എൻഐഎയും പ്രോട്ടോക്കോൾ ഓഫിസർമാരെ ചോദ്യം ചെയ്തിരുന്നു.

നയതന്ത്ര കാർഡ് കൈവശമുണ്ടായിരുന്നതിനാലാണു കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് അലി ഷൗക്രിക്കു വിദേശത്തേക്കു ഡോളർ കടത്താൻ കഴിഞ്ഞതെന്നാണു കേന്ദ്ര ഏജൻസികളുടെ നിഗമനം. നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതുമായി ബന്ധപ്പെട്ട തെളിവുശേഖരണത്തിനാണു സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാറിനെ ഇഡി വിളിച്ചുവരുത്തിയത്.

English Summary : ED took evidence from protocol officer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA