സ്വാമി ശാശ്വതികാനന്ദയുടെ മരണം: ഹൈക്കോടതി റിപ്പോർട്ട് തേടി
Mail This Article
×
കൊച്ചി ∙ സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി.
പാലക്കാട്ടെ ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ പ്രസിഡന്റ് ഐസക്ക് വർഗീസ് 2015ൽ നൽകിയ ഹർജിയാണു കോടതിയിൽ. തുടരന്വേഷണത്തിനു ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണം നിലച്ചതായി ഹർജിഭാഗം ആരോപിച്ചു.
ക്രൈംബ്രാഞ്ച് എസ്പി 2015ൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടാണു ഫയലിലുള്ളതെന്നു പറഞ്ഞാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പുതിയ റിപ്പോർട്ട് തേടിയത്. ഹർജി ജൂൺ 19 ലേക്കു മാറ്റി.
English Summary: High Court seeks report for the Death of Swami Saswatikananda
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.