ADVERTISEMENT

കോഴിക്കോട് ∙ സിദ്ദീഖിന്റെ ‘ചിക് ബേക്’ ഹോട്ടലിൽ ജോലിക്കെത്തിയ ഷിബിലി സംസാരപ്രിയനായിരുന്നു എന്നു  സഹപ്രവർത്തകർ പറഞ്ഞു. കടയിൽ വരുന്നവരെ ശ്രദ്ധിക്കാതെ മുഴുവൻ സമയവും ഇയാൾ ഫോണിലുമായിരുന്നു. കടയോടു ചേർന്ന മുറികളിലാണു സിദ്ദീഖും ഷിബിലിയും താമസിച്ചിരുന്നത്. ഇയാൾ എത്തിയ ശേഷം പല തവണ ഹോട്ടലിൽ നിന്നു പണം മോഷണം പോയി. അതുകൊണ്ടാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്.

ഇടയ്ക്കു തിരൂരിലെ വീട്ടിലേക്കു പോയ സിദ്ദീഖ് 18ന് തിരിച്ചെത്തി. കൊടുക്കാനുള്ള പണം കൊടുത്ത് ഷിബിലിയെ ഉച്ചയോടെ പറഞ്ഞു വിട്ടു. അര മണിക്കൂറിനുള്ളിൽ സ്വന്തം കാറിൽ പുറത്തു പോയി. പെട്ടെന്നു തിരിച്ചു വരുമെന്നു പറഞ്ഞാണു പോയത്. ഹോട്ടലിലേക്കു ചപ്പാത്തി കൊണ്ടു വരുന്നതിനെക്കുറിച്ചു ചോദിക്കാൻ വൈകിട്ട് നാലരയോടെ സിദ്ദീഖിനെ ഫോണിൽ വിളിച്ചു. ദൂരെയാണെന്നും രാത്രിയോടെ എത്തുമെന്നും പറഞ്ഞു. രാത്രി 9.30ന് വീണ്ടും വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 

 

 

ഫർഹാനയെ പീഡിപ്പിച്ച കേസിലും ഷിബിലി പ്രതി‌

 

ചെർപ്പുളശ്ശേരി ∙ പിടിയിലായ ഷിബിലിയും (22) കൂട്ടുപ്രതി ഫർഹാനയും (19) പഴയ പോക്സോ കേസിലെ എതിർകക്ഷികൾ. 2018 ൽ നെന്മാറയിലെ വഴിയരികിൽ വച്ചു ഷിബിലി തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് 2021 ജനുവരിയിൽ ഫർഹാന ചെർപ്പുളശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്നു ഷിബിലി ആലത്തൂർ സബ് ജയിലിലായി. പിന്നീട് കേസ് ഒത്തുതീർപ്പാവുകയും ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു.

സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ബുധനാഴ്ച രാത്രി 10ന് തിരൂർ പൊലീസ് ചളവറയിൽ ഫർഹാനയുടെ വീട്ടിലെത്തി ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്തതായും സഹോദരനെ കസ്റ്റഡിയിൽ എടുത്തതായും വിവരമുണ്ട്.

 

English Summary: Hotel owner murder Kozhikode; investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com