ചെർപ്പുളശ്ശേരി ∙ ഫർഹാനയെ 23 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബം ചെർപ്പുളശ്ശേരി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 24 ന് രാത്രി വീട്ടിൽ പൊലീസ് എത്തിയപ്പോൾ അതുമായി ബന്ധപ്പെട്ടാണെന്നാണു നാട്ടുകാർ കരുതിയത്. പിറ്റേന്നു രാവിലെ പൊലീസ് ഫർഹാനയുടെ പിതാവ് വീരാൻകുട്ടിയെ കൊണ്ടുപോയെങ്കിലും വൈകിട്ടു തിരിച്ചെത്തിച്ചു.
സിദ്ദീഖിന്റെ അക്കൗണ്ട് ഊറ്റിയെടുത്ത് പ്രതികൾ
തിരൂർ ∙ സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു പ്രതികൾ 2 ലക്ഷം രൂപയോളം എടുത്തിട്ടുണ്ടെന്നു മകൻ ഷാഹിദ് പറഞ്ഞു. ഓരോ ദിവസവും പരമാവധി എടുക്കാവുന്ന തുക എടുത്തു.
സൗദി അറേബ്യയിൽ നിന്ന് 2017 ൽ തിരിച്ചെത്തിയ ശേഷമാണു സിദ്ദീഖ് ഹോട്ടൽ തുടങ്ങിയത്. ഏഴൂരിലും ഹോട്ടൽ ആരംഭിച്ചെങ്കിലും പൂട്ടി.
English Summary: Hotel owner murder Kozhikode