‘അരിക്കൊമ്പൻ മാത്രമല്ല, ഒരു കാട്ടാനയും പുതിയ കാട്ടിൽ ഒതുങ്ങില്ല; തിരിച്ചെത്തും’

elephant-arikomban-2
അരിക്കൊമ്പൻ (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ അരിക്കൊമ്പനെപ്പോലെ നാടുകടത്തിയ ഒരു കാട്ടാനയും പുതിയസ്ഥലത്തു ഒതുങ്ങിക്കൂടിയിട്ടില്ലെന്ന് പഠനം. ചിന്നക്കനാലിൽ പ്രശ്നക്കാരനായിരുന്ന അരിക്കൊമ്പനെ 105 കിലോമീറ്റർ അകലെ മറ്റൊരു കാട്ടിലേക്കു മാറ്റിയിട്ടും ആന കമ്പം റൂട്ടിൽ സ്വന്തം കാട്ടിലേക്കുള്ള മടക്കത്തിലാണ്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു വേണ്ടി 47 വിദഗ്ധർ ചേർന്നു തയാറാക്കിയ എലിഫന്റ് ടാസ്ക് റിപ്പോർട്ടിൽ പറയുന്നത് നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടാനകളെ കൂട്ടത്തോടെ മാറ്റുന്നതാണ് ഉചിതമെന്നാണ്.

2023ലെ ‘ഗൈഡ്‌ലൈൻസ് ഫോർ ഹ്യൂമൻ എലിഫന്റ് കോൺഫ്ലിക്റ്റ് മിറ്റിഗേഷൻ’ റിപ്പോർട്ടിൽ മനുഷ്യവാസകേന്ദ്രങ്ങളിൽ ഇറങ്ങി ശീലിച്ച ആനകളെ കാട്ടിലേക്കു തിരിച്ചുവിട്ടാലും തിരിച്ചെത്തുമെന്നും മുന്നറിയിപ്പു നൽകുന്നു. ജനവാസമേഖലയിൽ അധികം ശീലമില്ലാത്ത ആനകളെ മതിയായ നിരീക്ഷണസംവിധാനങ്ങളോടെ തിരിച്ചുവിടാം.

ആക്രമണകാരികളായ ആനകളെ ഒരു വനത്തിൽ നിന്നു മറ്റൊന്നിലേക്കു മാറ്റുന്നതു പരാജയമാണെന്നു രാജ്യാന്തര പഠന റിപ്പോർട്ടുകളുമുണ്ട്. കേംബ്രിജ് യൂണിവേഴ്സിറ്റി 1993ൽ പ്രസിദ്ധീകരിച്ച ‘പ്രോബ്ലംസ് ഓഫ് വൈൽഡ് എലിഫന്റ് ട്രാൻസ്‌ലൊക്കേഷൻ’ എന്ന റിപ്പോർട്ട് ഇത് അടിവരയിടുന്നു. ശ്രീലങ്ക, മലേഷ്യ, ഇന്ത്യയിൽ കർണാടക, ബംഗാൾ എന്നിവിടങ്ങളിലെ കേസുകൾ പഠിച്ചാണു റിപ്പോർട്ട്. 

1979ൽ ശ്രീലങ്കൻ സർക്കാർ ഉപദ്രവകാരികളായ 10 ആനകളെ ഡെഡൂരു ഓയയിൽ നിന്നു 120 കിലോമീറ്റർ അകലെ വിൽപട്ടു ദേശീയോദ്യാനത്തിലേക്കു മാറ്റി. ഇതെല്ലാം മാറ്റിയ സ്ഥലത്തുതന്നെ തിരിച്ചെത്തി. 

English Summary : Exiled elephants are coming back reports Central Government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA