ADVERTISEMENT

കമ്പം ∙ ഇന്നലെ പുലർച്ചെ ആട്ടിറച്ചി വാങ്ങാൻ പോയപ്പോൾ അരിക്കൊമ്പനെ കണ്ടതിന്റെ ഞെട്ടൽ മാറാതെ സുബ്രമണി. സുരുളി - കമ്പം റോഡിലൂടെ ഇരുചക്രവാഹനത്തിലായിരുന്നു സുബ്രമണിയുടെ യാത്ര. ഇറച്ചി വാങ്ങിയശേഷം മുന്തിരിത്തോപ്പിൽ ജോലിക്കിറങ്ങണമെന്നുള്ളതുകൊണ്ടാണു പുലർച്ചെ പോയത്.

‘‘റോഡരികിലെ പ്ലാവിൽ നിന്നു ചക്ക തുമ്പിക്കൈ കൊണ്ട് പറിച്ചെടുക്കുകയായിരുന്നു അരിക്കൊമ്പൻ. ഞാൻ ഭയന്നു വിറച്ചുപോയി. 150 മീറ്റർ മാറിയാണു കൊമ്പൻ നിന്നിരുന്നത്. സ്കൂട്ടറിന്റെ ലൈറ്റ് കണ്ട് ആന തിരിഞ്ഞുനോക്കി. പഴുത്തുകിടന്ന രണ്ടു ചക്ക പകുതി കഴിച്ചശേഷം റോഡിൽ ഉപേക്ഷിച്ച് അരിക്കൊമ്പൻ മുന്നോട്ടുനടന്നു. സമീപത്തെ ഗേറ്റും തകർത്താണു കൊമ്പൻ മുന്നോട്ടുപോയത്. കൊമ്പൻ സമീപത്തെ തെങ്ങുംതോപ്പിൽ നിലയുറപ്പിച്ചതോടെ ആട്ടിറച്ചിക്കുള്ള യാത്ര ഉപേക്ഷിച്ച് ഞാൻ ജീവനുംകൊണ്ട് വീട്ടിലേക്കു രക്ഷപ്പെട്ടു’’ – സുബ്രമണി പറഞ്ഞു.

സുബ്രമണി
സുബ്രമണി

English Summary : Subramani scared seeing arikomban, plucking jackfruit 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com