ADVERTISEMENT

ആലപ്പുഴ∙ വണ്ടാനത്തെ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) മരുന്നുസംഭരണശാലയിൽ തീപിടിത്തമുണ്ടായതിന്റെ കാരണം അവ്യക്തമെന്ന് അഗ്നിരക്ഷാസേനയുടെ പ്രാഥമിക റിപ്പോർട്ട്. ബ്ലീച്ചിങ് പൗ‍ഡറിന് സ്വയം തീപിടിക്കുമോ എന്നതു സംബന്ധിച്ചു വിദഗ്ധ അഭിപ്രായം തേടണമെന്നും സംസ്ഥാന അഗ്നിരക്ഷാ സേന മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച മുറിയിൽ വായുസഞ്ചാരം കുറവായിരുന്നു. ബ്ലീച്ചിങ് പൗഡറിൽ ക്ലോറിന്റെ അളവ് കൂടുതലുമാണ്. തീ പെട്ടെന്നു പടരാൻ ഇതെല്ലാം കാരണമാണെങ്കിലും തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരാനുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ശനിയാഴ്ച തന്നെ അഗ്നിരക്ഷാസേന തീപിടിത്തം സംബന്ധിച്ചു അന്വേഷണം ആരംഭിച്ചിരുന്നു.

അതേസമയം കെഎംഎസ്‌സിഎൽ ജനറൽ മാനേജർ ഡോ.എ.ഷിബുലാൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ബ്ലീച്ചിങ് പൗ‍ഡറാണു തീപിടിത്തത്തിനു കാരണമെന്നാണ് സൂചിപ്പിക്കുന്നത്. 

എന്നാൽ രാസപദാർഥങ്ങളുടെ സ്വഭാവം സംബന്ധിച്ച ആധികാരിക രേഖയായ മെറ്റീരിയൽ സേഫ്റ്റി ഡേറ്റ ഷീറ്റിൽ സ്വയം തീപിടിക്കുന്ന വസ്തുക്കളുടെ പട്ടികയിൽ ബ്ലീച്ചിങ് പൗഡർ ഇല്ല.

സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചു.

English Summary : Vandanam KMSCL godown fire   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com