‘ഈ കണക്ക് ‘മന്ത്രിപുംഗവന്’ എവിടെനിന്ന് കിട്ടി; കേന്ദ്രമന്ത്രി നേരുംനെറിയും പുലർത്തണം’

pinarayi
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കേരള എൻജിഒ യൂണിയൻ വജ്രജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. വി. കെ. പ്രശാന്ത് എം എൽ എ , ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, പ്രസിഡന്റ് എം.വി.ശശിധരൻ, മന്ത്രി ആന്റണി രാജു എന്നിവർ സമീപം.
SHARE

തിരുവനന്തപുരം∙ കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ് ഇവിടെ നിന്നുള്ള കേന്ദ്രമന്ത്രി ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടമെടുക്കാവുന്ന തുകയുടെ പേരിൽ വാർത്താ സമ്മേളനം വിളിച്ച് അവതരിപ്പിച്ച കണക്ക് ഇൗ ‘മന്ത്രിപുംഗവന്’ എവിടെ നിന്നു കിട്ടി? കണക്കിൽ നേരും നെറിയും പുലർത്തണം. 

കേരളത്തിന്റെ കടമെടുപ്പ് ജിഡിപിയുടെ 36 ശതമാനമാണെന്നിരിക്കെ കേന്ദ്രസർക്കാർ ജിഡിപിയുടെ 58 ശതമാനമാണ് വായ്‌പയെടുത്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. എൻജിഒ യൂണിയൻ വജ്രജൂബിലിയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻ കുട്ടി, മന്ത്രി ആന്റണി രാജു, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.

പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന വൻ പ്രകടനം തലസ്ഥാന നഗരിയെ ചെങ്കടലാക്കി. വൈകിട്ട് മൂന്നരയോടെ പ്രകടനം തുടങ്ങി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി മടങ്ങുമ്പോഴും പ്രകടനം അവസാനിച്ചിരുന്നില്ല. 

English Summary: Pinarayi Vijayan against V Muraleedharan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS