ഒറ്റയ്ക്കൊരു കുട്ടി, വരുമോ ടീച്ചർ?

HIGHLIGHTS
  • അര നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂളിൽ നാലാം ക്ലാസുകാരനായ ഒരു വിദ്യാർഥി മാത്രം; ഏക അധ്യാപകനും വിരമിക്കുന്നു
sukhil
തിരുവനന്തപുരം തൊളിക്കോട് മേത്തോട്ടി ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂളിലെ ഏക വിദ്യാർഥിയായ നാലാം ക്ലാസുകാരൻ സുഖിൽ.
SHARE

വിതുര (തിരുവനന്തപുരം)  ∙ എല്ലാ സ്കൂളുകളും പ്രവേശനോത്സവത്തിൽ പുതിയ കുട്ടികളെ സ്വീകരിക്കാൻ കാത്തിരിക്കുമ്പോൾ, തൊളിക്കോട് മരങ്ങാട് മേത്തോട്ടി ഗവ.ട്രൈബൽ എൽപിഎസ് കാത്തിരിക്കുന്നതു പുതിയ അധ്യാപകനെയാണ്. ജൂൺ ഒന്നിനു പുതിയ അധ്യാപകൻ ചുമതലയേറ്റില്ലെങ്കിൽ ഈ സ്കൂളിലെ ഒരേയൊരു വിദ്യാർഥി എ.എസ്.സുഖിൽ പിന്നെ ആരോടു മിണ്ടും? സ്കൂളിൽ സുഖിലിനു കൂട്ടായിരുന്ന ഹെഡ്മാസ്റ്റർ നഗരൂർ സ്വദേശി കെ.വി.അനിൽകുമാർ നാളെ വിരമിക്കുകയാണ്. പ്രവേശനോത്സവദിനത്തിൽ പുതിയ അധ്യാപകൻ ചാർജെടുക്കുമെന്നു വിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുണ്ട്.

മേത്തോട്ടി ഗവ.ട്രൈബൽ എൽപിഎസിലെ ഏക വിദ്യാർഥിയാണ് ആര്യനാട് ഐത്തി സ്വദേശിയായ നാലാം ക്ലാസുകാരൻ സുഖിൽ. ഒന്നാം ക്ലാസിൽ ആരും പ്രവേശനം നേടിയിട്ടില്ല. രണ്ടിലും മൂന്നിലും ആരും പഠിക്കുന്നുമില്ല. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റക്കുട്ടിക്കു വേണ്ടി അധ്യയന വർഷം സ്കൂൾ തുറക്കുന്നത്. അരുവിയോട്, ആനപ്പെട്ടി, മേത്തോട്ടം ആദിവാസി ഊരുകളിലും തൊഴിക്കോട്, ഉഴമലയ്ക്കൽ ഗ്രാമങ്ങളിലുള്ളവർക്കുമായി 1975ൽ ഉദ്ഘാടനം ചെയ്ത 5 ക്ലാസ് മുറികളുള്ള സ്കൂൾ പ്രധാന റോഡിൽനിന്ന് 5 കിലോമീറ്ററിലേറെ അകലെയാണ്. ഒരുകാലത്തു നൂറിലധികം കുട്ടികളുണ്ടായിരുന്നു. 

English Summary: Single student waiting for teacher in a school at Thiruvananthapuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS