മാലിന്യ സംസ്കരണം; ജൂൺ 12 മുതൽ ജനകീയ ഓഡിറ്റ്

ernakulam-vyttila-waste
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം ∙ ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യസംസ്കരണം ഉറപ്പാക്കാനുള്ള ഹൈക്കോടതി നിർദേശങ്ങളുടെ പരിശോധനയ്ക്കായി ജൂൺ 12 മുതൽ സംസ്ഥാനത്ത് ജനകീയ ഓഡിറ്റ്. ‘മാലിന്യ മുക്തം നവകേരളം’ പ്രചാരണത്തിന്റെ ഭാഗമായി ജൂൺ 5 ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിതസഭകൾ നടത്തും. തുടർന്ന് ഓരോ സ്ഥാപനത്തിലും ജനകീയ ഹരിത ഓഡിറ്റ് സമിതി രൂപീകരിക്കും. ഇതിലേക്ക് സ്വയം അപേക്ഷിച്ചും അംഗമാകാമെന്നു സർക്കാർ മാർഗനിർദേശത്തിൽ വ്യക്തമാക്കി. 

വ്യാപാരി വ്യവസായി സംഘടനകൾ, ആരോഗ്യ – ശുചിത്വ വർക്കിങ് ഗ്രൂപ്പ്, ഗ്രീൻ അംബാസഡർ, ആശ വർക്കർമാർ, റസിഡന്റ്സ് അസോസിയേഷനുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ലൈബ്രറി കൗൺസിൽ, എൻഎസ്എസ്, പെൻഷൻ സംഘടനകൾ, യുവജന പ്രവർത്തകർ എന്നിവരിൽ നിന്ന് ഒരാളെ സ്ഥാപനം നാമനിർദേശം ചെയ്യും. കൂടാതെ 4 പേർക്കു സ്വയം അപേക്ഷിച്ച് അംഗമാകാം. 

ഹരിതകർമ സേനകൾക്ക് അജൈവ മാലിന്യങ്ങൾ നൽകാതിരിക്കുക, അവരോടു മോശമായി പെരുമാറുക, നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗം, മാലിന്യങ്ങൾ പൊതുസ്ഥലത്ത് കൂട്ടിയിടൽ, ജലാശയത്തിൽ ഉൾപ്പെടെ വലിച്ചെറിയൽ, ഉറവിട മാലിന്യസംസ്കരണം ഇല്ലായ്മ, ജൈവ–അജൈവ മാലിന്യങ്ങൾ വേർതിരിക്കാതിരിക്കുക തുടങ്ങിയ വിവരങ്ങൾ സമിതി ശേഖരിക്കും. 

പിഴയിട്ടത് 1.09 കോടി 

മാലിന്യസംസ്കരണ ലംഘനം കണ്ടെത്താൻ നിയോഗിച്ച ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ഏപ്രിൽ, മേയ് മാസങ്ങളിലായി ആകെ 1.09 കോടി രൂപ പിഴ ചുമത്തി. 1.05 ലക്ഷം കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

English Summary: Waste management audit Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS