ADVERTISEMENT

ആര്യനാട് (തിരുവനന്തപുരം)∙ കാണാതായി എന്ന പരാതിയിൽ പൊലീസ് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു. കഴുത്തിൽ ഷാൾ ചുറ്റി വലിച്ച പെൺകുട്ടിയെ അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ ആണ് ആര്യനാട് പെ‌ാലീസ് കേസെടുത്ത് അന്വേഷിച്ചത്. 30ന് രാത്രി പുളിമൂട് സ്വദേശിയുടെ വീട്ടിൽ നിന്ന് പെൺകുട്ടിയെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്നു. തുടർന്നാണ് പൊലീസിനു മുന്നിൽ ആത്മഹത്യാശ്രമം നടത്തിയത്. പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന സർട്ടിഫിക്കറ്റ് പ്രകാരം 18 വയസ്സായെങ്കിലും പരിശോധനയിൽ ഇത് ബന്ധുവിന്റേതാണെന്ന് കണ്ടെത്തി.

English Summary: Girl's suicide attempt at Police station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com