ADVERTISEMENT

തിരുവനന്തപുരം ∙ അട്ടിമറി വിജയങ്ങളും സീറ്റ് പിടിച്ചെടുക്ക‍ലുമായി തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലം. പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലമ‍ലയിൽ ബിജെപി അട്ടിമറി വിജയം നേടിയതോടെ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

പത്തനംതിട്ട മൈലപ്ര പഞ്ചായത്തിലെ അഞ്ചാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തതോടെ എൽഡിഎഫ് –യുഡിഎഫ് അംഗസംഖ്യ തുല്യമായി. കോട്ടയം നഗരസഭയിലെ സീറ്റ് യുഡിഎഫ് നിലനിർത്തി. യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിലെ ഫലം ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡ് എൽഡിഎഫും, കിളിമാനൂരിനു സമീപം പഴയകുന്നു‍മ്മേൽ പഞ്ചായത്തിലെ കാനാറ വാർഡ് യുഡിഎഫും നിലനിർത്തി

കൊല്ലം: അഞ്ചൽ പഞ്ചായത്തിലെ തഴമേൽ വാർഡിൽ ബിജെപി സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് മൂന്നാം സ്ഥാനത്ത്.

ആലപ്പുഴ: ചേർത്തല നഗരസഭ 11ാം വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ ജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തും യുഡിഎഫ് മൂന്നാമതും

പത്തനംതിട്ട: മൈലപ്ര 5–ാം വാർഡിൽ എൽഡിഎഫിന്റെ സീറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.

കോട്ടയം: പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലം വാർഡ് എൽഡിഎഫ് കേരള ജനപക്ഷ‍ത്തിൽ നിന്നു പിടിച്ചെടുത്തപ്പോൾ, മണിമല പഞ്ചായത്തിലെ മുക്കട വാർഡ് നിലനിർത്തി. കോട്ടയം നഗരസഭയിലെ പുത്തൻതോട് വാർഡ് യുഡിഎഫ് നിലനിർത്തി.

 എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്‌ ആറാം വാർഡിൽ (തുളു‍ശ്ശേരികവല) എൻഡിഎയിൽ നിന്ന് എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫ് മൂന്നാമതായി.

 പാലക്കാട്: അഞ്ച് വാർഡുകളിൽ മൂന്നെണ്ണത്തിൽ യുഡിഎഫും ഒന്നിൽ എൽഡിഎഫും വിജയിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡായ കല്ല‍മല സിപിഐയിൽ നിന്ന് ബിജെപി പിടിച്ചെടുത്തതോടെ എൽഡിഎഫിന് ഭൂരിപക്ഷം ഇല്ലാതായി.
മുതലമടയിൽ സിപിഎമ്മിന്റെ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഇവിടെ ബിജെപിക്കു കഴിഞ്ഞ തവണ 571 വോട്ടു കിട്ടിയത് 69 ആയി കുറഞ്ഞു.

 കോഴിക്കോട്: എൽഡിഎഫ് യുഡിഎഫിൽ നിന്ന് ഒരു സീറ്റ് പിടിച്ചെടുത്തപ്പോൾ ഒരു സീറ്റ് നിലനിർത്തി. യുഡിഎഫ് ഒരു സീറ്റ് നിലനിർത്തി.

 കണ്ണൂർ: ജില്ലയിൽ 2 തദ്ദേശ വാർഡുകളിൽ യുഡിഎഫിനു ജയം. ചെറുതാഴം പഞ്ചായത്തിൽ ക‍ക്കോണി വാർഡ് യുഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ സിപിഎം സ്ഥാനാർഥി ഒരു വോട്ടിനു ജയിച്ച ഇവിടെ 80 വോട്ടുകൾക്കാണ് യുഡിഎഫ് ജയം. പഞ്ചായത്തിൽ ഇതോടെ പ്രതിപക്ഷ സാന്നിധ്യമായി.

English Summary: Local Byelection Result in District Wise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com