ബഡ്സ് സ്കൂളുകൾക്ക് മനോരമയുടെ ‘സ്നേഹനിധി’; പ്രഖ്യാപനം ഇന്ന്

an-shamseer-facebook
എ.എൻ.ഷംസീർ
SHARE

കാഞ്ഞങ്ങാട് ∙ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതമേഖലയിലെ 10 ബഡ്സ് സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ ‘സ്നേഹനിധി’ പദ്ധതിയുടെ പ്രഖ്യാപനം ഇന്ന്. ആകെ 15 ലക്ഷം രൂപയുടെ സഹായങ്ങളാണു വിവിധ ബഡ്സ് സ്കൂളുകൾക്കു നൽകുന്നത്. രാവിലെ 11നു കാഞ്ഞങ്ങാട്ട്, നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പദ്ധതി പ്രഖ്യാപനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. എഴുത്തുകാരൻ ടി.പത്മനാഭൻ, ഗോപിനാഥ് മുതുകാട്, കാഞ്ഞങ്ങാട് നഗരസഭാ ചെയർപഴ്സൻ കെ.വി.സുജാത, ഡോ. മുഹമ്മദ് ഷമീം തുടങ്ങിയവർ പങ്കെടുക്കും. 

സഹായങ്ങളുടെ തുടർച്ച

∙ മലയാള മനോരമ ചാരിറ്റബിൾ ട്രസ്റ്റ് വിഹിതവും വിവിധ നല്ലപാഠം സ്കൂൾ കുട്ടികളും വായനക്കാരും നൽകിയ വിഹിതവും ചേർത്ത് 7 വർഷം മുൻപ് ജില്ലയിലെ ബഡ്സ് സ്കൂളുകളിലേക്കു ഭിന്നശേഷിസൗഹൃദ വാഹനങ്ങൾ കൈമാറിയിരുന്നു. പെരിയയിലെ ബഡ്സ് സ്കൂൾ രാജ്യാന്തര നിലവാരത്തിൽ നിർമിച്ചു നൽകി. 2 ബഡ്സ് സ്കൂളുകളിൽ സ്വയംതൊഴിൽ പരിശീലനവും നൽകി. ഈ പദ്ധതികളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സഹായവിതരണം.

തിരഞ്ഞെടുത്ത വിവിധ സ്കൂളുകളിൽ സ്വയംതൊഴിൽ സംരംഭങ്ങളും അടിസ്ഥാന സൗകര്യ വികസനവുമാണ് ഇത്തവണ ‘സ്നേഹനിധി’ പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്സ് സ്കൂളുകൾക്ക് നൽകുന്നത്.

English Summary : Manorama, Buds Schools Sneha Nidhi Announcement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS