ADVERTISEMENT

ആലപ്പുഴ ∙ എൻസിപി ജില്ലാ കമ്മിറ്റിയിലെ തർക്കത്തിൽ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയ്ക്കെതിരെ തോമസ് കെ.തോമസ് എംഎൽഎ നടത്തിയ പ്രതികരണത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ദേശീയ പ്രസിഡന്റ് ശരദ് പവാർ. പാർട്ടിയുടെ പെർമനന്റ് സെക്രട്ടറിയും പ്രവർത്തകസമിതി അംഗവുമായ എസ്.ആർ.കോലിയാണ് പവാറിന്റെ പേരിൽ ഇതു സംബന്ധിച്ച പത്രക്കുറിപ്പ് ഇറക്കിയത്.

ചാക്കോ പാർട്ടിയെ നശിപ്പിച്ചു എന്നതുൾപ്പെടെ എംഎൽഎ വിമർശിച്ചതിനോടാണു പ്രതികരണം. ജനാധിപത്യവിരുദ്ധനാകരുതെന്നും മുതിർന്ന നേതാവായ ചാക്കോയ്ക്കെതിരെ ഇത്തരം പ്രസ്താവന നൽകരുതെന്നും പവാർ മുന്നറിയിപ്പു നൽകി. ചാക്കോയെപ്പറ്റി പരാതിയുണ്ടെങ്കിൽ അതു പാർട്ടി വേദികളിലാണ് അവതരിപ്പിക്കേണ്ടിയിരുന്നതെന്നും ഇതിൽ പറയുന്നു.എന്നാൽ, ഇതു പാർട്ടിയിലെ സാധാരണ നടപടി മാത്രമാണെന്നു തോമസ് കെ.തോമസ് പ്രതികരിച്ചു. ഇന്നു പവാറിനെ നേരിട്ടു കണ്ടു ചർച്ച നടത്തുമെന്നും അറിയിച്ചു.

ശരദ് പവാർ ഫോണിൽ ബന്ധപ്പെട്ട് ആലപ്പുഴയിലെ പ്രശ്നം സംസാരിച്ചിരുന്നെന്നും പത്രക്കുറിപ്പു നൽകാൻ കോലിയെ അദ്ദേഹം ചുമതലപ്പെടുത്തിയതാകുമെന്നും പി.സി.ചാക്കോ പറഞ്ഞു. ‘‘തോമസ് കെ.തോമസ് നടത്തിയ പരസ്യ വിമർശനത്തെക്കുറിച്ചു പ്രതികരിക്കാനില്ല. ദേശീയ അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി വേദികളിൽ ഉന്നയിക്കേണ്ട കാര്യം പരസ്യമായി പറയുന്നതു ശരിയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ അക്കാര്യത്തെക്കുറിച്ചു ഞാൻ പരസ്യ പ്രതികരണം നടത്തുന്നതു ശരിയല്ല’’– ചാക്കോ പറഞ്ഞു.

English Summary: Remarks against PC Chacko: Sharad Pawar expressed displeasure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com