കോൺഗ്രസിൽ ബ്ലോക്ക് പ്രസിഡന്റുമാർ ഉടൻ
Mail This Article
×
തിരുവനന്തപുരം ∙ കോൺഗ്രസിൽ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക അന്തിമ ഘട്ടത്തിൽ. ഇന്നോ നാളെയോ പട്ടിക പൂർണമാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണു കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. തുടർച്ചയായ രണ്ടാം ദിവസവും ഇരു നേതാക്കളും തമ്മിലുളള കൂടിയാലോചന രാത്രി വരെ നീണ്ടു. പുനഃസംഘടനയ്ക്കായി നിയോഗിച്ച ഉപസമിതി തീർപ്പാക്കി ഒറ്റപ്പേരു മാത്രമായി നിർദേശിച്ച ബ്ലോക്കുകളുടെ പരിശോധനയാണു ബുധനാഴ്ച നടന്നത്. ഏകകണ്ഠമായി സമിതിക്കു തീരുമാനത്തിൽ എത്താൻ കഴിയാത്ത ബ്ലോക്കുകളുടെ കുരുക്കഴിക്കുകയായിരുന്നു ഇരു നേതാക്കളുടെയും ഇന്നലത്തെ ദൗത്യം.
English Summary: Congress block president list to be announced soon
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.