മാർച്ചിലെ ക്ഷേമപെൻഷൻ 8 മുതൽ; ഏപ്രിൽ, മേയ് പെൻഷൻ ഇനിയും കുടിശിക
Mail This Article
തിരുവനന്തപുരം ∙ മാർച്ചിലെ ക്ഷേമ പെൻഷൻ ഈ മാസം 8 മുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം പേർക്കാണ് 1600 രൂപ വീതം പെൻഷൻ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 64 ലക്ഷത്തിൽ ഉൾപ്പെട്ട 5.7 ലക്ഷം പേർക്ക് കേന്ദ്രത്തിന്റെ വിഹിതം കൂടി ചേർത്താണ് ക്ഷേമ പെൻഷൻ നൽകുന്നത്.
ഇവരുടെ അക്കൗണ്ടിലേക്ക് കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വെവ്വേറെ നിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലേ ഈ തുക കേന്ദ്രം സംസ്ഥാനത്തിനു നൽകൂ എന്നാണ് നിബന്ധന. ഇക്കാര്യത്തിൽ എന്തു വേണമെന്ന് ധനവകുപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത്തരത്തിൽ കേരളം മുൻപ് മുൻകൂട്ടി വിതരണം ചെയ്ത 450 കോടി രൂപ കേന്ദ്രത്തിൽ നിന്നു കിട്ടാനുണ്ട്. ഇനി ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യാനുണ്ട്.
English Summary : Welfare pension distribution from June 8 onwards