ADVERTISEMENT

താമരശ്ശേരി∙ കോളജ് വിദ്യാർഥിനിയെ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച യുവാവു കാറിൽ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് വയനാട് ചുരത്തിൽ ഇറക്കിവിട്ടതായി പരാതി. സ്വകാര്യ സ്ഥാപനത്തിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണു പീഡനത്തിനിരയായത്. ലഹരിമരുന്ന് റാക്കറ്റ‌ുമായി ബന്ധമുള്ള വയനാട് സ്വദേശി പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്.  

പഠിക്കുന്ന സ്ഥാപനത്തിനടുത്തു പേയിങ് ഗെസ്റ്റായി താമസിക്കുന്ന വിദ്യാർഥിനി വീട്ടിലേക്കെന്നു പറഞ്ഞാണു ചൊവ്വാഴ്ച പോയത്. അടുത്ത ദിവസം കോളജിൽ നിന്നു വിളിച്ചപ്പോഴാണ് അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്. അതോടെ പെൺകുട്ടിയെ കാണാനില്ലെന്നു ബന്ധുക്കൾ ബുധനാഴ്ച താമരശ്ശേരി പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച പെൺകുട്ടിയെ വയനാട് ചുരത്തിൽ 9–ാം വളവിനു സമീപം ഇറക്കിവിട്ടു യുവാവു കടന്നുകളയുകയായിരുന്നു.

പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്നു രക്ഷിതാക്കളെത്തി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോവുകയായിരുന്നു. വിദ്യാർഥിനിയെ വയനാട്ടിലും എറണാകുളത്തും എത്തിച്ച് പീഡിപ്പിച്ചതായി മൊഴിയുണ്ട്. ലഹരിമരുന്ന് നൽകിയാണു പീഡിപ്പിച്ചതെന്നു കരുതുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടു.

English Summary : College student rape 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com