വൈദ്യുതി വാങ്ങാൻ താൽക്കാലിക അനുമതി തേടി കെഎസ്ഇബി

HIGHLIGHTS
  • 465 മെഗാവാട്ടിന്റെ ദീർഘകാല കരാറുകൾക്ക് അഗീകാരമില്ല
kseb-logo
SHARE

തിരുവനന്തപുരം ∙ പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിനു ബോർഡ് ഒപ്പു വച്ച 465 മെഗാവാട്ടിന്റെ ദീർഘകാല കരാറുകൾക്കു റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകാത്ത സാഹചര്യത്തിൽ നിലവിലുള്ള രീതിയിൽ തുടർന്നും വൈദ്യുതി വാങ്ങുന്നതിനുള്ള താൽക്കാലിക  അനുമതിക്കായി കമ്മിഷൻ മുൻപാകെ ബോർഡ് അപേക്ഷ നൽകി.

ലോഡ് ഷെഡിങ് ഒഴിവാക്കുന്നതിനായി അടിയന്തരമായി കമ്മിഷനെ സമീപിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം  ബോർഡിനോട് നിർദേശിച്ചിരുന്നു. കരാറുകൾക്ക് അനുമതി നിഷേധിച്ച കമ്മിഷന്റെ ഉത്തരവിനെതിരെ ബോർഡ് അപ്‌ലറ്റ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. ഈ കേസിൽ തീർപ്പാകുന്നതു വരെ 465 മെഗാവാട്ട് വാങ്ങുന്നതു തുടർന്നില്ലെങ്കിൽ സംസ്ഥാനത്തു ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരും. ഈ സാഹചര്യത്തിൽ അപ്പീലിൽ വിധി വരുന്നതു  വരെയോ കരാറുകളിൽ പറയുന്ന വിലയെക്കാൾ കുറച്ചു വൈദ്യുതി ലഭിക്കുന്നതു വരെയോ നിലവിലുള്ള കരാറുകൾ അനുസരിച്ചു തുടർന്നും വൈദ്യുതി വാങ്ങാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അപേക്ഷ.

English Summary : KSEB seek temporary permission to buy electricity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS