ADVERTISEMENT

കോട്ടയം ∙ എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസ് വിരമിച്ച് അഞ്ചാം ദിവസം വിസിയുടെ അനുമതിയോടെ ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം നൽകി റജിസ്ട്രാർ ഇറക്കിയ ഉത്തരവിനെച്ചൊല്ലി ജീവനക്കാരുടെ സംഘടനകൾ രണ്ടുതട്ടിൽ. മേയ് 27ന് ആണ് വിസി വിരമിച്ചത്. 31നു 36 ജീവനക്കാരും വിരമിച്ചിരുന്നു. ഈ ഒഴിവുകളിൽ ഉദ്യോഗക്കയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച വൈകിട്ടാണു പുറത്തിറക്കിയത്. 

സെക്‌ഷൻ ഓഫിസർ മുതൽ ജോയിന്റ് റജിസ്ട്രാർ വരെയുള്ള 56 പേരുടെ വകുപ്പുതല സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും സംബന്ധിച്ച ഉത്തരവാണു പുറത്തിറക്കിയത്. ഉത്തരവിൽ പക്ഷേ, വൈസ് ചാൻസലർ ഒപ്പുവച്ച തീയതിയോ അദ്ദേഹത്തിന്റെ കുറിപ്പോ ഉൾപ്പെടുത്തിയിട്ടുമില്ല.

വിസി വിരമിക്കുന്നതിനു മുൻപു ഫയലിൽ ഒപ്പുവച്ചിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഭരണപക്ഷ അനുകൂല സംഘടന, അധികൃതരുടെ വിശദീകരണത്തിനൊപ്പം നിലയുറപ്പിച്ചു. ഇതിനെ ചോദ്യം ചെയ്തു മറുഭാഗവും രംഗത്തിറങ്ങി. 

വിസി ഇല്ലാത്തതിനാൽ സർവകലാശാലയിൽ ഭരണസ്തംഭനമാണെന്നും പരാതിയുണ്ട്. ബിരുദ സർട്ടിഫിക്കറ്റുകളും മറ്റും ഫാസ്റ്റ്‌ട്രാക്കിൽ അപേക്ഷിച്ചവർക്കു പോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.

English Summary : Promotion order issued by VC after retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com