ADVERTISEMENT

മുൻപുണ്ടായ ട്രെയിൻ ദുരന്തങ്ങളിൽ നിന്നുള്ള പാഠങ്ങളും കണ്ടെത്തലുകളും അടിസ്ഥാനമാക്കി റെയിൽവേ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും സാങ്കേതിക സംവിധാനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം, ജനങ്ങളുടെ ആവശ്യമനുസരിച്ച് ട്രെയിനുകളുടെ എണ്ണം വർധിക്കുന്നു. ട്രെയിനുകളുടെ സാങ്കേതിക ഘടനയും മാറി. വന്ദേഭാരത് ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾ പലയിടത്തും ആരംഭിച്ചു. 

ഇതോടൊപ്പം ട്രാക്കുകൾ വർധിപ്പിക്കുന്നതുൾപ്പെടെ, അടിസ്ഥാന വികസനവും ഉറപ്പുവരുത്തേണ്ടതുണ്ട്. 

രാജ്യത്തെ 4 മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിപ്രധാനമായ റൂട്ടുകളിലൊന്നാണ് അപകടം നടന്ന ചെന്നൈ– ഹൗറ പാത. 

നല്ല ഗതാഗതത്തിരക്കുള്ള ഇത്തരം പാതകളിൽ കൂടുതൽ സർവീസ് അനുവദിക്കുന്നതിനു മുൻപ് അതിനുള്ള അടിസ്ഥാന സംവിധാനം നടപ്പാക്കണം. 

ചിലയിടങ്ങളിൽ പാതയ്ക്ക് താങ്ങാവുന്നതിന്റെ പരമാവധി സർവീസ് നിലവിലുണ്ട്. 

വേഗവും സുരക്ഷയും അടിസ്ഥാന വികസനവും പരസ്പരം ബന്ധപ്പെട്ട ഘടകങ്ങളാണ്. 

(ദക്ഷിണ റെയിൽവേ മുൻ ജനറൽ മാനേജർ, 

മുൻ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഒ‍ാഫിസർ)

English Summary : Increase speed of rail development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com