അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അഞ്ചംഗ മലയാളി സംഘത്തിന് 44.8 കോടി രൂപ (2 കോടി ദിർഹം) സമ്മാനം. കൊല്ലം കലയപുരം സ്വദേശിയും അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ നഴ്സുമായ ലൗസി മോൾ അച്ചാമ്മയുടെ പേരിലാണ് ടിക്കറ്റ് എടുത്തത്. അലക്സ് കുരുവിള (22.4 ലക്ഷം രൂപ), നജീബ് അബ്ദുല്ല അമ്പലത്തുവീട്ടിൽ (15.7 ലക്ഷം രൂപ), ഫിറോസ് പുതിയകോവിലകം (11.2 ലക്ഷം രൂപ) എന്നിവരും വിജയികളായി.
English Summary: Malayali group wins big ticket prize