കൊല്ലം സുധിയെ കുറിച്ച് അവസാന ഷോയിൽ ഒപ്പമുണ്ടായിരുന്ന കലാഭവൻ പ്രജോദ്
Mail This Article
സന്തോഷവും സങ്കടവും പങ്കുവയ്ക്കാൻ സുധി പതിവായി വിളിക്കുമായിരുന്നു. ഒന്നും ഒളിച്ചു വയ്ക്കാനില്ലാത്ത പച്ചയായ മനുഷ്യൻ. ഒന്നരപ്പതിറ്റാണ്ടിലേറെ നീളുന്നതാണു പരിചയം. അപകടത്തിൽപെടുന്നതിനു മണിക്കൂറുകൾക്കു മുൻപു നടന്ന സ്റ്റേജ് പരിപാടിയിലും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ എവിടെ നിന്നെങ്കിലും ഭക്ഷണം കഴിക്കാമെന്നു പറഞ്ഞു ഞാനും ടിനി ടോമും ആദ്യം ഇറങ്ങി. ഇന്നലെ രാവിലെയാണ് ആ ദുരന്ത വാർത്ത അറിഞ്ഞത്.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വരുന്ന വിമർശനങ്ങൾ പലപ്പോഴും സുധിയെ സങ്കടപ്പെടുത്തി. അപ്പോൾ എന്നെയും ടിനിയെയും വിളിക്കും. ഏറെനേരം സംസാരിക്കും. ടിവി പരിപാടികളുടെ ഷൂട്ടിനു വരുമ്പോൾ കുടുംബത്തെയും ഒപ്പം കൂട്ടുമായിരുന്നു. എപ്പോഴും സന്തോഷവാനായാണു സുധി ഇടപെട്ടിരുന്നത്. ഈ മടക്കം ഒട്ടും പ്രതീക്ഷിച്ചില്ല.
English Summary: Kalabhavan Prajod remembering Kollam Sudhi