ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുവദിക്കുന്ന കാര്യത്തിൽ 3 മാസത്തിനകം അനുകൂല തീരുമാനമുണ്ടാകുമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി ചർച്ച നടത്തിയ ശേഷമാണ് തോമസ് ഇക്കാര്യം അറിയിച്ചത്. 

തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്റർ സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുക, കുടുംബക്ഷേമ പദ്ധതിയിൽ താൽക്കാലികമായി നിയമിച്ച നഴ്സുമാരുടെ വേതനത്തിലെ കേന്ദ്രവിഹിതം നൽകുക, മുൻഗണനാ വിഭാഗക്കാരുടെ (ബിപിഎൽ) പുതിയ പട്ടിക പ്രകാരം ആയുഷ്മാൻ ഭാരത് പദ്ധതിക്ക് ഗുണഭോക്താക്കളെ നിശ്ചയിക്കുക, പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കുക, വയനാട് മെഡിക്കൽ കോളജിൽ അപൂർവരോഗങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രം ആരംഭിക്കാൻ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 

കത്തിൽ ആശയക്കുഴപ്പം 

മൻസുഖ് മാണ്ഡവ്യയ്ക്കു കെ.വി.തോമസ് നൽകിയ കത്ത് ആശയക്കുഴപ്പത്തിനിടയാക്കി. എയിംസിനായി കോഴിക്കോട് കിനാലൂരിൽ സാമൂഹികാഘാത പഠനം നടത്തി സ്ഥലം കൈമാറ്റ നടപടികളിലേക്കു സംസ്ഥാന സർക്കാർ കടന്നിരിക്കെ കാസർകോട്ട് എയിംസ് സ്ഥാപിക്കണമെന്ന് തോമസ് നൽകിയ കത്തിൽ ആവശ്യപ്പെട്ടതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. 

സംഭവം ചർച്ചയായതോടെ, നേരത്തേയുണ്ടായിരുന്ന ആവശ്യമാണിതെന്നും സംസ്ഥാന സർക്കാർ കിനാലൂർ നിശ്ചയിച്ചതായും തോമസ് വിശദീകരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്നു കത്തു നൽകുമെന്നും പറഞ്ഞു. 

English Summary : KV Thomas said a positive decision within 3 months on AIIMS to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com