വെളിച്ചം അണച്ചു, പിന്നാലെ വെടി; തളയ്ക്കാൻ 3 മയക്കുവെടി, തുരത്താൻ 3 കുങ്കികൾ

HIGHLIGHTS
  • രാത്രി ഒരു മണിക്ക് തുടങ്ങിയ ദൗത്യം പൂർത്തിയായത് രാവിലെ ഏഴരയോടെ
arikomban-to-tamilnadu-vehicle
അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ മയക്കുവെടി വച്ചശേഷം കുങ്കിയാന ഉദയൻ ലോറിയിലേക്ക് ഇടിച്ചു കയറ്റുന്നു.
SHARE

കമ്പം ∙ മേഘമലയുടെ താഴ്‌വാരത്തു വനപെരുമാൾ കോവിലിനടുത്തുള്ള തെങ്ങിൻതോപ്പിൽ നിന്നാണ് ഇന്നലത്തെ രണ്ടാം ‘മിഷൻ അരിക്കൊമ്പൻ’ തുടങ്ങിയത്. കോവിലിനു മുന്നിൽ തീകാഞ്ഞു കാത്തിരുന്ന വനപാലകർ റേഡിയോ കോളർ ട്രാക്കറിലെ സിഗ്നലിലൂടെ ആന കൃഷിയിടത്തിൽ ഇറങ്ങിയത് അറിഞ്ഞു. അവിടെനിന്നു തുരത്താനുള്ള ആദ്യ ശ്രമം വിജയിച്ചില്ല. തുടർന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടിയന്തര യോഗം ചേർന്നു. മയക്കുവെടി വയ്ക്കാൻ തീരുമാനമായി. പൊലീസ്–വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 

2 കുങ്കിയാനകളെ കൊണ്ടുവരുന്നതിനു മുന്നോടിയായി പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. പുലർച്ചെ ഒരു മണിക്ക് ആദ്യ മയക്കുവെടി വച്ചു. 2 മണിക്ക് രണ്ടാമതും അരമണിക്കൂറിനുശേഷം മൂന്നാമതും മയക്കുവെടി. ആന മയങ്ങാൻ തുടങ്ങിയതോടെ കുങ്കിയാനകളെ എത്തിച്ചു. പുലർച്ചെ 3 മണിയോടെ ആനയെ ലോറിയിൽ കയറ്റാൻ ശ്രമം തുടങ്ങിയെങ്കിലും വിജയിച്ചില്ല. പുലർച്ചെ അഞ്ചിനു മറ്റൊരു കുങ്കി കൂടി എത്തി അരിക്കൊമ്പനെ ലോറിയിൽ കയറ്റി. ആനയെ പരിശോധിച്ചു മുറിവുകൾക്കു ചികിത്സ നൽകി, 7.20നു വാഹനം പുറപ്പെട്ടു.

അരിക്കൊമ്പൻ സ്ഥലം വിട്ടതോടെ ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ വനപെരുമാൾ കോവിൽ വീണ്ടും തുറന്നു. എങ്ങോട്ടാണ് ആനയെ കൊണ്ടുപോകുന്നതെന്നു വിവരം നൽകാതെയായിരുന്നു തമിഴ്നാട് വനം വകുപ്പിന്റെ നീക്കം. മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്ത വെള്ളിമലയിലേക്കു മാറ്റുമെന്നാണ് കരുതിയതെങ്കിലും മുണ്ടൻതുറെ–കലക്കാട് വന്യജീവി സങ്കേതത്തിലേക്കാണ് അരിക്കൊമ്പനെ എത്തിച്ചത്.

Content Highlights: Elephant Arikomban, Wild Elephant, Elephant Threats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS