ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിനച്ചെലവുകൾ നടത്താൻ പോലും സംസ്ഥാനം ബുദ്ധിമുട്ടു നേരിടുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിലയിരുത്തൽ. വിദേശത്തേക്കു തിരിക്കുന്നതിനു മുൻപ് ധനമന്ത്രി, ധനസെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ ചർച്ച. 

പ്രതിസന്ധിയുണ്ടെങ്കിലും ആനുകൂല്യങ്ങളും മറ്റും തടയരുതെന്ന് മുഖ്യമന്ത്രി  നിർദേശിച്ചു. മുൻഗണന നോക്കി വേണം പണം ചെലവിടാൻ‌. ഒഴിവാക്കാവുന്ന ചെലവുകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ധന സെക്രട്ടറി ബിശ്വനാഥ് സിൻഹ  റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിന്റെ കടമെടുപ്പു പരിധി 32,442 കോടി രൂപയിൽ നിന്ന് 15,390 കോടിയായി കേന്ദ്രം  വെട്ടിക്കുറച്ചതാണു പ്രതിസന്ധി ഗുരുതരമാക്കിയത്. പരിധി കുറച്ചതു സംബന്ധിച്ച് കേരളം ഉന്നയിച്ച സംശയങ്ങൾക്ക് കേന്ദ്രം മറുപടി നൽകിയിട്ടില്ല. 

അതേസമയം, ശമ്പളവും പെൻഷനും വിതരണം ചെയ്യാനും നാളെ മുതൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാനും ഇന്നലെ 2,000 കോടി രൂപ സർക്കാർ റിസർവ് ബാങ്കു വഴി കടമെടുത്തു. 7.29% പലിശയ്ക്കായിരുന്നു 28 വർഷത്തെ തിരിച്ചടവു കാലാവധിയോടെയുള്ള കടമെടുക്കൽ. ഇതോടെ ഇൗ വർഷം ഇതുവരെയുള്ള കടമെടുപ്പ് 6,000 കോടി രൂപയായി ഉയരും. ഇനി ഇൗ വർഷം കടമെടുക്കാൻ അവശേഷിക്കുന്നത് 9,390 കോടിയാണ്.

English Summary : Reducing borrowing limit by central government day-to-day expenses are difficult

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com