ADVERTISEMENT

നെടുങ്കണ്ടം (ഇടുക്കി) ∙ വണ്ടൻമെട്ടിൽ മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരനായ പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കി. ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി പതിനേഴുകാരന്റെ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർഥിയും മരണരംഗങ്ങൾ ‘ലൈവ്’ ഇട്ടിരുന്നുവെന്നു പൊലീസ് പറയുന്നു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണു പൊലീസ് നിർദേശം.

ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണു തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആ സംഭവത്തിൽ വിദ്യാർഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠി തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഗെയിമിന്റെ പിടിയിയിലായതായി പൊലീസ് സംശയിക്കുന്നുണ്ട്.

English Summary : Classmate death influenced by online game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com