ഹാജർ 2% മാത്രം; എന്നിട്ടും എസ്എഫ്ഐ നേതാവ് പരീക്ഷയെഴുതി

Mail This Article
കൊച്ചി ∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം കത്തി നിൽക്കുന്നതിനിടെ, ക്ലാസിൽ കയറാതെ പരീക്ഷയെഴുതാൻ മഹാരാജാസിൽ എസ്എഫ്ഐ നേതാവിന് പ്രിൻസിപ്പൽ അനുമതി നൽകിയ സംഭവം പുറത്തുവന്നു. വെറും 2% മാത്രം ഹാജർ ഉണ്ടായിരുന്ന എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് പി.പി.അമൽജിത്ത് ബാബുവിനാണ് പരീക്ഷയെഴുതാൻ കോളജ് അധികൃതർ അനുമതി നൽകിയത്.
പരീക്ഷയ്ക്ക് ഹാജരാകാൻ ഒരു വിദ്യാർഥിക്ക് 75% ഹാജർ വേണം. അമൽജിത്ത് ബാബുവിന് കഴിഞ്ഞ അധ്യയനവർഷം ഉണ്ടായിരുന്ന ഹാജർ 2% മാത്രം. മെഡിക്കൽ സർട്ടിഫിക്കറ്റ്, മാഗസിൻ പ്രവർത്തനങ്ങൾക്കായി എത്തിയ ദിവസങ്ങൾ എന്നിവ കണക്കാക്കി ഹാജർ 47% എന്ന് രേഖപ്പെടുത്തി.
പരീക്ഷയെഴുതാൻ അനുമതി നൽകാനാവില്ലെന്നാണ് ബിഎ ഹിസ്റ്ററി വകുപ്പിലെ ഡിപ്പാർട്മെന്റ് കൗൺസിൽ യോഗം തീരുമാനിച്ചത്. ഇക്കാര്യം മിനിറ്റ്സിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, യോഗതീരുമാനം അട്ടിമറിച്ച് പ്രിൻസിപ്പൽ അമൽജിത്തിന് പരീക്ഷയെഴുതാൻ അനുമതി നൽകി.
English Summary : SFI leader wrote exam only with two percentage attendance