ADVERTISEMENT

കോലഞ്ചേരി ∙ വീട്ടിൽ നിന്നിറങ്ങിയ ശേഷം തിരിച്ചെത്താൻ വഴിയറിയാതെ ഒന്നര കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച  4 വയസ്സുകാരനെ പൊലീസ് മാതാപിതാക്കളെ ഏൽപിച്ചു. ഇന്നലെ പതിനൊന്നരയോടെ ആണ് മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം ഇടവഴിയിൽ കുട്ടി കറങ്ങി നടന്നത്. ഒറ്റയ്ക്കു നടക്കുകയായിരുന്ന കുട്ടിയെ ബൈക്ക് യാത്രികൻ സമീപത്തെ കടയിൽ എത്തിച്ചു.

ഇംഗ്ലിഷ് മാത്രം വശമുള്ള കുട്ടിക്ക് എവിടെയാണ് വീടെന്നു വ്യക്തമാക്കാനായില്ല. വീടിനെക്കുറിച്ചു ചോദിക്കുമ്പോൾ ‘കോലഞ്ചേരി’ എന്നു മാത്രമാണ് കുട്ടി പറഞ്ഞത്. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്നു സ്പൈഡർ പൊലീസ് (സഹായത്തിനായി റോഡിലുണ്ടാകുന്ന പൊലീസ് സംഘം) ഉടൻ‌ സ്ഥലത്തെത്തി. അപ്പോഴേക്കും മാതാപിതാക്കൾ കുട്ടിയെ തേടി ഇറങ്ങിയിരുന്നു. ഇവർ ഏറെ നാൾ വിദേശത്തായിരുന്നു. സഹോദരൻ സൈക്കിൾ ചവിട്ടി നടന്നപ്പോൾ പിന്നാലെ ഓടിയ കുട്ടിക്ക്  വഴിതെറ്റുകയായിരുന്നു.

English Summary : Four years old child travel one and half kilometers without knowing way back to home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com