പ്രകൃതിവാതക പൈപ്പ് ലൈൻ സാന്നിധ്യം ഇനി ഭൂരേഖകളിലും
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ‘ ഗെയ്‌ൽ ’ സ്ഥാപിച്ച പ്രകൃതിവാതക പൈപ്പ് ലൈനിന്റെ സാന്നിധ്യം വ്യക്തമാക്കി 7 ജില്ലകളിലെ ആയിരക്കണക്കിനു ഭൂരേഖകൾ ഡിജിറ്റലായി പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ, പദ്ധതിയുടെ ഭാഗമായ ഭൂരേഖകളിലാണു മാറ്റം വരുത്തുക. ഭൂമി കൈമാറ്റം നടക്കുമ്പോൾ പൈപ്പ്‌ലൈനിന്റെ സാന്നിധ്യം പുതിയ അവകാശിയെ മുൻകൂട്ടി അറിയിക്കുന്നതിനാണു മാറ്റം. ‘ഗെയ്ൽ’ അധികൃതരുടെ ആവശ്യം പരിഗണിച്ചാണു നടപടി.
പൈപ്പ് ലൈൻ കടന്നുപോകുന്ന ഭൂമിയിലെ തണ്ടപ്പേർ റജിസ്റ്റർ, തണ്ടപ്പേർ എക്സ്ട്രാക്റ്റ് (അഥവാ ആർഒആർ) എന്നിവയിലെ ‘റിമാർക്സ്’ കോളത്തിൽ ഇക്കാര്യം രേഖപ്പെടുത്തും. ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിലും ഉൾപ്പെടുത്തും. ഇത് എത്രയും വേഗം നടപ്പാക്കാൻ ലാൻഡ് റവന്യു കമ്മിഷണർക്കു സർക്കാർ നിർദേശം നൽകി. സോഫ്റ്റ്‌വെയറിൽ ഇതിനായി മാറ്റം വരുത്തേണ്ടിവരും.
Content Highlight: Natural gas pipeline presence