ജെയ്ക്കിന്റെ ബൂത്തിലും ചാണ്ടി

Mail This Article
×
കോട്ടയം ∙ ജെയ്ക്കിന്റെ ബൂത്തിലും ചാണ്ടി ഉമ്മന് ലീഡ്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് വോട്ടുചെയ്ത മണർകാട് ഗവ. എൽപി സ്കൂളിലെ 72–ാം ബൂത്തിൽ ചാണ്ടി ഉമ്മൻ 484 വോട്ട് നേടി. ജെയ്ക്കിന് 338 വോട്ടു മാത്രമാണു ലഭിച്ചത്. 146 വോട്ടിന്റെ ലീഡ്. മന്ത്രി വി.എൻ.വാസവന്റെ പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും ചാണ്ടി ഉമ്മനാണു ലീഡ്: 241 വോട്ട്. ചാണ്ടി: 471, ജെയ്ക്: 230. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ സ്വന്തം ബൂത്തായ 126 ൽ ചാണ്ടി ഉമ്മന് 379 വോട്ടിന്റെ ലീഡാണുള്ളത്. ചാണ്ടി: 485, ജെയ്ക്:106.
English Summary : Chandy oomman at Jaick c thomas's booth too
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.