10 വർഷമായിട്ടും ജിഎസ്ടി വകുപ്പിൽ പരിശോധനയില്ല

Mail This Article
തിരുവനന്തപുരം ∙ ജിഎസ്ടി നടപ്പാക്കി 10 വർഷം കഴിഞ്ഞിട്ടും വകുപ്പിൽ ആന്തരിക പരിശോധന നടത്താത്തത് ഗുരുതര പിഴവാണെന്നു സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഓഡിറ്റ് എങ്ങനെ നടത്തണമെന്നു വ്യക്തമായ മാർഗനിർദേശങ്ങൾ ഇപ്പോഴുമില്ല. ജിഎസ്ടി റജിസ്ട്രേഷൻ റദ്ദാക്കിയവർ ജിഎസ്ടിആർ 10 ഫയൽ ചെയ്യാതിരുന്നിട്ടും ഒരു നടപടിയും വകുപ്പു സ്വീകരിച്ചില്ല. ഫിറ്റ്നസ് ഇല്ലാതെ 11,598 വാഹനങ്ങൾ നിരത്തിൽ ഓടുകയാണ്. എന്നാൽ, ഇവയ്ക്കു നോട്ടിസ് നൽകാൻ ഇതുവരെ മോട്ടർ വാഹന വകുപ്പ് തയാറായിട്ടില്ല. ഇതുവഴി നഷ്ടം 56 കോടി രൂപയാണ്. വാഹനങ്ങൾക്കുള്ള ഒറ്റത്തവണ നികുതി പിരിക്കുന്നതിലെ പിഴവു കാരണം നഷ്ടം 9.34 കോടി രൂപ. മദ്യ ഡിസ്റ്റിലറികൾക്കു സർക്കാർ നിശ്ചയിച്ച അധിക സെക്യൂരിറ്റി തുക ഇൗടാക്കാത്തതിനാൽ 2.51 കോടി രൂപയുടെ നഷ്ടമുണ്ടായി. ബാർ ലൈസൻസുകൾ മറിച്ചുവിറ്റതിനാൽ 2.17 കോടി രൂപ നഷ്ടപ്പെട്ടു.
കുടിശിക പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയ മറ്റു വകുപ്പുകൾ, തുക
വനം വകുപ്പ് 377.07 കോടി
പൊലീസ് വകുപ്പ് 346.64 കോടി
ഗാരന്റി കമ്മിഷൻ 306.22 കോടി
എക്സൈസ് വകുപ്പ് 281.63 കോടി
മൈനിങ് ആൻഡ് ജിയോളജി 163.81 കോടി
ഓഡിറ്റ് വകുപ്പ് 85.72 കോടി
അച്ചടി 58.32 കോടി
സ്റ്റേഷനറി 29.95 കോടി
ഫാക്ടറികൾ 2.58 കോടി
തൊഴിൽ വകുപ്പ് 1.98 കോടി
മാരിടൈം ബോർഡ് 1.42 കോടി
English Summary : There is no inspection in GST department even after ten years