തിരുവനന്തപുരം ∙ സോളർ കരാർ ലഭിക്കാനായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു ഡൽഹിയിലും തിരുവനന്തപുരത്തും പണം കൈമാറിയെന്ന പരാതിക്കാരിയുടെ ആരോപണവും കളവാണെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കണ്ടെത്തി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐയുടെ അന്തിമറിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ തടസ്സഹർജി തള്ളിയാണു കോടതി ഇക്കാര്യം തീർപ്പാക്കിയത്.
കാറിൽ വച്ച് ഇടനിലക്കാർ വഴി കൈക്കൂലി നൽകിയെന്ന ആരോപണം അടക്കമുള്ളവ തെറ്റാണെന്നു ശാസ്ത്രീയമായി പരിശോധിച്ചാണു സിബിഐ സ്ഥാപിച്ചത്. ആരോപണങ്ങൾക്കൊന്നും തെളിവ് ഹാജരാക്കാൻ പരാതിക്കാരിക്കു കഴിഞ്ഞില്ല. ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന തെളിവുകൾ സിബിഐ ഹാജരാക്കുകയും ചെയ്തു.

English Summary: Solar case; Court dismisses petition against Oommen Chandy: Court Order