ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പരസ്യവിവാദങ്ങളിൽ ഏർപ്പെടുത്തുന്നത് പാർട്ടി കർശനമായി വിലക്കും. ഹൈദരാബാദിൽ ചേർന്ന പ്രവർത്തകസമിതി യോഗം ദേശീയതലത്തിൽ തന്നെ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാനുള്ള തീരുമാനമെടുത്തു. ഹൈദരാബാദിൽ തന്നെ ചേർന്ന കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളുടെ യോഗത്തിലും ഇതേ അഭിപ്രായമാണുണ്ടായത്. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു കടക്കുമ്പോൾ പാർട്ടിയിൽ ഐക്യവും കൂടിയാലോചനകളും ശക്തമാക്കണമെന്ന വികാരമാണു കേരള നേതാക്കളുടെ യോഗത്തിൽ ഉയർന്നത്. ചില വിമർശനങ്ങൾ ഉയർന്നെങ്കിലും അതു സദുദ്ദേശ്യപരമായിരുന്നെന്നാണു നേതാക്കൾ പറയുന്നത്. പാർട്ടിയിലെ         എല്ലാ വിഭാഗം നേതാക്കളെയും വിശ്വാസത്തിലെടുക്കാൻ നേതൃത്വം തയാറാകണം. 

പുനഃസംഘടന: സമയം നീട്ടിനൽകില്ല 

∙ കോൺഗ്രസ് മണ്ഡലം പുനഃസംഘടന ഡിസിസികൾ നാളെത്തന്നെ പൂർത്തിയാക്കണമെന്ന കർശന നിലപാടിൽ കെപിസിസി. വീണ്ടും നീണ്ടുപോയാൽ കെപിസിസി തന്നെ നേരിട്ടിടപെട്ട് പട്ടിക പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പും ഡിസിസികൾക്കു കൈമാറിയിട്ടുണ്ട്. മിക്ക ജില്ലകളിലും ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

English Summary : Congress says that the public controversy is no longer possible 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com