തന്റെ കുട്ടിയെ സംബന്ധിച്ച് ഭർത്താവിന് സംശയം; മകളെ വിൽക്കാൻ പോസ്റ്റിട്ടത് രണ്ടാനമ്മ
Mail This Article
×
തൊടുപുഴ ∙ ‘മകൾ വിൽപനയ്ക്ക്’ എന്ന് പിതാവിന്റെ ഫെയ്‌സ്ബുക് അക്കൗണ്ടിൽ പോസ്റ്റിട്ടത് കുട്ടിയുടെ രണ്ടാനമ്മയെന്നു പൊലീസ്. മൂവാറ്റുപുഴ സ്വദേശിനിയായ ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള കുട്ടിയുടെ പേരും ചിത്രവും സഹിതമായിരുന്നു പോസ്റ്റ്. തന്റെ കുട്ടിയെ സംബന്ധിച്ച് ഭർത്താവ് സംശയം പ്രകടിപ്പിച്ചതിൽ പ്രകോപിതയായാണ് ഇവർ കൃത്യത്തിനു തുനിഞ്ഞതെന്നു പൊലീസ് പറഞ്ഞു.
English Summary : Daughter for sale posted by stepmother
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.