പിരിച്ചുവിട്ട ജോലിക്കാരിക്ക് പുനർനിയമനം: കാർഷിക സർവകലാശാലയിൽ വിവാദം
Mail This Article
മണ്ണുത്തി ∙ സിപിഐയിലെ ഉന്നത നേതാവിന്റെ ബന്ധുവിനു ചട്ടങ്ങൾ മറികടന്നു കാർഷിക സർവകലാശാലയിൽ പുനർനിയമനം. ജോലിക്കു ഹാജരാകാത്തതു കാരണം കാർഷിക സർവകലാശാലാ ആസ്ഥാനത്തു നിന്നു പിരിച്ചുവിട്ട മുൻ ജീവനക്കാരിക്കാണു 4 വർഷത്തിനു ശേഷം ചട്ടങ്ങൾ മറികടന്നു പുനർനിയമനം നൽകിയത്.
2017 സെപ്റ്റംബറിൽ കാർഷിക സർവകലാശാലയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ച യുവതിക്കാണു വീണ്ടും നിയമനം നൽകിയത്. സിപിഐ ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ അടുത്ത ബന്ധുവായ യുവതി വെള്ളാനിക്കര കോളജ് ഓഫ് കോ ഓപറേഷൻ ബാങ്കിങ് ആൻഡ് മാനേജ്മെന്റിൽ ജോലി ചെയ്യുമ്പോൾ പ്രൊബേഷൻ കാലാവധി പൂർത്തിയാകുന്നതിനു മുൻപു 2018 ഡിസംബർ മുതൽ തുടർച്ചയായി ജോലിക്കു ഹാജരായില്ല.
തുടർന്നു 2019 മാർച്ച് 16ന് ഇവർക്കു കാരണം കാണിക്കൽ നോട്ടിസും തുടർന്നു കുറ്റപത്രവും കുറ്റാരോപണ പത്രികയും നൽകി. ഒന്നിനും മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നു കാർഷിക സർവകലാശാല ഔദ്യോഗിക അന്വേഷണം നടത്തി. അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്ന ജീവനക്കാരിക്കെതിരെ സർവീസ് ചട്ടങ്ങൾ അനുസരിച്ചു നടപടിയെടുക്കണമെന്ന് അന്വേഷണ സമിതി ശുപാർശ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിക്കു ഹാജരാകാതിരുന്ന 2018 ഡിസംബർ ഒന്നു മുതൽ സർവീസിൽ നിന്ന് ഇവരെ നീക്കം ചെയ്യാൻ താൽക്കാലികമായി തീരുമാനിക്കുകയും ഈ വിവരം ചൂണ്ടിക്കാട്ടി വീണ്ടും കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തിരുന്നു.
English Summary : Reassignment of dismissed employee, Controversy in agriculture university