കുഴൽനാടനെതിരെ അന്വേഷണം: വിജി. എസ്പിയെ ചുമതലപ്പെടുത്തി
Mail This Article
×
തിരുവനന്തപുരം ∙ ഇടുക്കി ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമി ഇടപാട് സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ ഇടുക്കി റേഞ്ച് വിജിലൻസ് എസ്പി വിനോദ് കുമാറിനെ ചുമതലപ്പെടുത്തി വിജിലൻസ് ഡയറക്ടർ ഉത്തരവിറക്കി. 3 മാസത്തിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണു നിർദേശം. ചിന്നക്കനാൽ വില്ലേജിൽ ഭൂമിയും കെട്ടിടവും വിൽപനയും റജിസ്ട്രേഷനും നടത്തിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം.
English Summary : Assigned vigilance SP to investigation against Mathew Kuzhalnadan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.