ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കേസുകളിൽ കൂടുതൽ അന്വേഷണം വേണ്ട സാഹചര്യം നിലനിൽക്കുന്നുവെന്നതിനാൽ  കേരളത്തിലേക്ക് കൂടുതൽ ഓഫിസർമാരെ അയച്ച് അംഗബലം കൂട്ടാൻ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തീരുമാനം. വിവിധ റാങ്കിലുള്ള 10 ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഇഡി കൊച്ചി അഡീഷനൽ ഡയറക്ടർ ഇഡി ഡയറക്ടർ ഓഫിസിലേക്കു റിപ്പോർട്ട് നൽകി. 

കരുവന്നൂർ ബാങ്ക് തട്ടിപ്പിനു പിന്നാലെ മറ്റു സഹകരണ ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെ ഇ.ഡിക്ക് ജോലി കൂടി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ അന്വേഷണത്തിനിടെ ഉണ്ടായതുപോലെ സഹകരണ മേഖലയിലേക്ക് ഇ.ഡിയെത്തുമ്പോൾ സംസ്ഥാന സർക്കാരിന്റെ എതിർപ്പും കൂടുമെന്നും എന്നാൽ ഇതു കാര്യമാക്കേണ്ടതില്ലെന്നുമാണ് അന്വേഷണ സംഘത്തിനു ഡൽഹിയിൽ നിന്നുള്ള സന്ദേശം. 

സ്വർണക്കടത്ത് കേസിൽ ഇ.ഡി നടപടികളിലേക്കു കടന്നപ്പോൾ പൊലീസിനെയും ക്രൈം ബ്രാഞ്ചിനെയും കളത്തിലിറക്കി സർക്കാർ ഇഡിയെ തടഞ്ഞിരുന്നു. അന്വേഷണം തടയാൻ സംസ്ഥാന പൊലീസിനെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഇഡി ജോയിന്റ് ഡയറക്ടർ കേന്ദ്ര ധനമന്ത്രാലയത്തിനു കത്തു നൽകുന്ന സാഹചര്യവുമുണ്ടായി. ഇ.ഡി ഉദ്യോഗസ്ഥർക്കു പ്രത്യേക സുരക്ഷയും കേന്ദ്രം ഏർപ്പെടുത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് കേസുകളിൽ ഇ.ഡിക്ക് ഇടപെടണമെങ്കിൽ ഏതെങ്കിലും അന്വേഷണ ഏജൻസി കേസ് റജിസ്റ്റർ ചെയ്യണമെന്നാണു വ്യവസ്ഥ. കരുവന്നൂരിൽ  ക്രൈം ബ്രാഞ്ചിന്റെ എഫ്ഐആറിന്റെ ചുവടു പിടിച്ചാണ് ഇ.ഡിയെത്തിയത്. ഒരു കേസിന്റെ അന്വേഷണത്തിനായി അതുമായി ബന്ധമുള്ള ഏതു സ്ഥലത്തും പരിശോധന നടത്താൻ ഇ.ഡിക്ക് അധികാരമുണ്ട്.

English Summary : Kerala Enforcement Directorate to increase manpower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT